ചിന്താ ജെറോം സംഘടനയ്‌ക്ക് അപമാനമെന്ന് വിമര്‍ശം

കോഴിക്കോട്: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ യുവജന കമീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ കടുത്ത വിമ‌ര്‍ശം. ചിന്ത ജെറോമിെന്റ ചെയ്‌തികള്‍ സംഘടനക്ക് നാണക്കേടുണ്ടാക്കിയെന്നാണ് പ്രധാനമായി ഉയര്‍ന്ന വിമര്‍ശം. കണ്ണൂരില്‍ നിന്നുള്ള വനിതാ പ്രതിനിധിയാണ് ചിന്തയ്‌ക്കെതിരായ പരാമര്‍ശവുമായി രംഗത്തെത്തിയത്.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ കോടതി വിധി വന്നശേഷം നവംബര്‍ അഞ്ചിന് സന്നിധാനത്ത് നടന്ന സംഭവങ്ങള്‍ കേരളത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ശബരിമലയില്‍ പൊലീസ് ആര്‍.എസ്.എസ് നേതൃത്വത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നു.വത്സന്‍ തില്ലേങ്കരിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ശബരിമലയിലെ കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം സഹിതം പ്രചരിച്ചത്.സംസ്ഥാന സമ്മേളനത്തിെന്റ പ്രതിനിധി സമ്മേളനത്തില്‍ രണ്ടാംദിവസം നടന്ന പൊതുചര്‍ച്ചയിലായിരുന്നു വിമര്‍ശം.

അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനത്തിനിടയാക്കിയതും ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. രണ്ടാംദിവസം ഓരോ ജില്ലയില്‍നിന്നും രണ്ടുവീതം പ്രതിനിധികളാണ് പൊതുചര്‍ച്ചയില്‍ പെങ്കടുത്തത്. സംഘടന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചക്ക് അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസും പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്ക് സംസ്ഥാന സെക്രട്ടറി എം. സ്വരാജും മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *