കണ്ണൂര്‍: സിപിഎം നേതാവും തലശ്ശേരി എംഎല്‍എയുമായ എ.എന്‍ ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ കരാറടിസ്ഥാനത്തിലുള്ള അസി. പ്രൊഫസര്‍ സ്ഥാനത്തേയ്ക്കുള്ള നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്.നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരിയായ ഡോ. എം. പി. ബിന്ദു നല്‍കിയ ഹര്‍ജിയിലാണ് നിയമനം റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവിട്ടത്. ഒന്നാം റാങ്ക് നേടിയ തന്നെ തഴഞ്ഞുകൊണ്ടാണ് രണ്ടാം റാങ്കുകാരിയായ ഷഹല ഷംസീറിന് നിയമനം നല്‍കിയതെന്നായിരുന്നു ഹര്‍ജിയിക്കാരിയുടെ ആരോപണം. പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയ കോടതി ഒന്നാം റാങ്കുകാരിയായ ബിന്ദുവിനെ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
