കണ്ണൂര്‍:ശബരിമലയില്‍ സുരക്ഷ കടുപ്പിക്കാന്‍ കണ്ണൂരിന്റെ ബോംബ് സ്‌ക്വാഡും. ജില്ലാ പൊലീസ് ചീഫ് ജി. ശിവവിക്രത്തിന്റെ നേതൃത്വത്തില്‍ യാത്രതിരിച്ച 117 അംഗ പൊലീസ് സ്‌ക്വാഡിനു പുറമെയാണ് അത്യാധുനിക സംവിധാനങ്ങളുള്ള ബോംബ് സ്‌ക്വാഡും ഇവിടെ നിന്ന് പുറപ്പെട്ടത്
12 ബോംബ് ഡിറ്റക്ടര്‍ ആന്‍ഡ് ഡിസ്‌പോസ് ടീമാണ് മലയില്‍ പ്രത്യേക സുരക്ഷാ സംവിധാനമൊരുക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില സംഘങ്ങളുള്‍പ്പടെ അക്രമത്തിന് നീങ്ങിയേക്കുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശബരിമലയില്‍ ബോംബ് സ്‌ക്വാഡിനെ നിയോഗിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.
മൂന്ന് സി.ഐ മാര്‍,ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള 20 എസ്.ഐമാര്‍, നാല് വനിതാ പൊലീസുകാര്‍, 70 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ പുറപ്പെട്ടത്. 30 വരെയാണ് ഇവര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവിക്കു പുറമെ ടൗണ്‍ സി.ഐ ടി.കെ. രത്നകുമാര്‍, തലശേരി കോസ്റ്റ് ഗാര്‍ഡ് സി.ഐ കെ. കുട്ടികൃഷ്ണന്‍, ആലക്കോട് സി.ഐ കെ. സുരേഷ് കുമാര്‍ എന്നിവരും സംഘത്തിലുണ്ട്.
സുരക്ഷാ കവചം, പ്രത്യേക തരം ഹെല്‍മറ്റ് എന്നിവ ധരിച്ചാണ് സംഘം ഡ്യൂട്ടി ചെയ്യുക. സാധാരണ സംഘര്‍ഷ പ്രദേശങ്ങളില്‍ പൊലീസുകാരെ നിയമിക്കുമ്ബോള്‍ ധരിക്കാറുള്ളവ ഇവിടെയും ഉപയോഗിക്കണമെന്നാണ് കര്‍ശന നിര്‍ദേശം.ശബരിമലയാത്രയ്ക്കുള്ള എല്ലാ വാഹനങ്ങള്‍ക്കും പാസും കര്‍ശനമാക്കിയതോടെ ഇതിനുള്ള നിര്‍ദേശങ്ങള്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ മാര്‍ക്ക് കൈമാറിയിട്ടുണ്ട്. ശബരിമലയില്‍ ജോലിക്ക് നിയോഗിക്കപ്പെടുന്നവരും ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ പൊലീസുകാരെ മൂന്നു ഘട്ടങ്ങളായിട്ടാണ് ശബരിമലയില്‍ നിയോഗിക്കുക. ആദ്യഘട്ടമെന്ന നിലയിലാണ് കണ്ണൂര്‍ പൊലീസിനെ നിയോഗിച്ചത്.
ജില്ലയിലെ 40 പൊലീസ് സ്റ്റേഷനുകളില്‍ നിന്നും പൊലീസുകാരുടെ എണ്ണത്തിനനുസരിച്ചാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.
മണ്ഡലകാലത്തോടനുബന്ധിച്ച് കണ്ണൂരിലെ പ്രധാനകേന്ദ്രങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വി.ഐ.പികള്‍ പങ്കെടുക്കുന്ന പരിപാടികളും പ്രത്യേക പൊലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കും. ഇതിനായി ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
