പമ്ബ: ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിക്ക് കോണ്‍ഗ്രസ്- -ബിജെപി ബന്ധമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് തൃ്പതി ദേശായി. വിശ്വാസികളായ രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും ചേര്‍ന്ന് അവരെ പറഞ്ഞ് വിടാവുന്നതേയുള്ളുവെന്നും കടകംപള്ളി പറഞ്ഞു. നിലയ്ക്കലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കടകംപള്ളിയുടെ ഈ പ്രസ്താവന.
ഏത് മാധ്യമസ്വാതന്ത്രമാണ് സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. മാധ്യമങ്ങളുടെ സുരക്ഷ മാത്രമെ സര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളു. ആരേയും എന്തും ചെയ്യാന്‍ നില്ക്കുന്ന ഗുണ്ടകളില്‍ നിന്നും സംരക്ഷണം നല്‍കാനാണ് ചില നിയന്ത്രണങ്ങള്‍ വച്ചത്. ചെറിയ പോരായ്മകളെ പര്‍വ്വതീകരിക്കരുത്. നിലയ്ക്കല്‍ എല്ലാ സൗകര്യവുെ ഒരുക്കിയിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.
സുപ്രീം കോടതി വിധിയുടെ ബലത്തിലാണ് അവര്‍ വന്നിരിക്കുന്നത്. സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിന്റെ കോപ്പിയാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിക്കും അവര്‍ കത്ത് നല്‍കിയിട്ടുണ്ട്. സുരക്ഷിതമായ ദര്‍ശനം സാധ്യമാക്കണമെന്നാണ് അവര്‍ കത്തില്‍ ആവശ്യപ്പെട്ടത്.
