തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടു നിന്നല്ലെന്ന് കെടി ജലീല്‍

തിരുവനന്തപുരം: ബന്ധു നിമയമന വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ തന്റെ രാജി ആവശ്യപ്പെട്ട പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുന്ന മുസ്ലിം ലീഗിന് മറുപടിയുമായി മന്ത്രി കെ.ടി.ജലീല്‍. രാജി ആവശ്യപ്പെടാന്‍ തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടു നിന്നല്ലെന്ന് ജലീല്‍ ആഞ്ഞടിച്ചു.തന്നെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് കരിങ്കൊടികാട്ടിയവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കറുത്ത കൊടികാട്ടിയാല്‍ ഭയക്കില്ലെന്നും അങ്ങനെ പേടിപ്പിക്കാമെന്ന് കരുതരുതെന്നും പറഞ്ഞ മന്ത്രി ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായേക്കാവുന്ന പരാജയത്തിന്റെ ഭീതിയാണ് ലീഗിന്റെ ആരോപണത്തിന് കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യോഗ്യതയില്ലാതെ ബന്ധുവിനെ നിയമിച്ചെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കപ്പെട്ട മന്ത്രി കെടി ജലീലിന്റെ ബന്ധു രാജി വച്ചിരുന്നു.കോര്‍പ്പറേഷന്‍ ചെയര്‍മാനാണ് മന്ത്രി ബന്ധുവമായ കെടി അദീബ് രാജി നല്‍കിയത്. ഇ മെയില്‍ വഴിയാണ് രാജി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *