മകളെ പീഡിപ്പിച്ച പ്രതിയുടെ ജനനേന്ദ്രിയം ഛേദിച്ചു, സംഭവം പീരുമേട്ടില്‍

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പീരുമേട് സബ് ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ ജനനേന്ദ്രിയം ഛേദിച്ച നിലയില്‍ കണ്ടെത്തി. കുമളി ഡൈമുക്ക് സ്വദേശി ചുരളി (42)​നെയാണ് സെല്ലിനുള്ളില്‍ സ്വന്തം ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ഇയാളെ ഉടന്‍ തന്നെ ജയില്‍ അധികൃതര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ചികിത്സയ്‌ക്ക് വിധേയനാക്കിയ ഇയാള്‍ അപകട നില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഷേവ് ചെയ്യാന്‍ ജയില്‍ അധികൃതര്‍ നല്‍കിയ ബ്ലേഡ് ഉപയോഗിച്ച്‌ പ്രതി സ്വയം തന്റെ ജനനേന്ദ്രിയം ഛേദിച്ചുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ ദിവസം രാവിലെയാണ് പീരുമേട് സബ് ജയിലിലെ തടവുമുറിയില്‍ ജനനേന്ദ്രിയും പൂര്‍ണമായും ഛേദിക്കപ്പെട്ട നിലയില്‍ ചുരളിയെ കണ്ടെത്തുന്നത്. രക്തപ്രവാഹം ഉണ്ടായതും ചുരളിയുടെ നിലവിളിയുമാണ് സംഭവം പുറംലോകമറിയാന്‍ കാരണമായത്. ഉടന്‍ തന്നെ ജയില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി താലൂക്ക ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് ഇയാളെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി.

നാല് മാസം മുന്‍പ് അറസ്‌റ്റിലായ പ്രതിക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യക്കാര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് റിമാന്‍ഡില്‍ തുടരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *