ഷിമോഖ: സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിലിംഗ് നടത്തിയതിനെ തുടര്‍ന്ന് കമിതാക്കള്‍ വിഷം കഴിച്ചു. വിഷം അകത്തു ചെന്ന് യുവാവ് മരണപ്പെടുകയും യുവതി ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ഹൊസ്‌റു മൊട്ടിയിലെ 22 കാരനാണ് മരിച്ചത്. അരിമില്ലില്‍ ജോലിക്കാരനാണ് യുവാവ്.
യുവാവും യുവതിയും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ഒരു സംഘം പകര്‍ത്തുകയും അഞ്ചു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ബ്ലാക്ക്‌മെയില്‍ ചെയ്യുകയുമായിരുന്നു. ഇതോടെയാണ് കമിതാക്കള്‍ കടുംകൈ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.
