മോദിയുടെ ആയുഷ്‌മാന്‍ ഭാരതിന് പാരയുമായി സ്വകാര്യ ആശുപത്രികള്‍, സ്വപ്‌ന പദ്ധതിയെ തകര്‍ക്കാനെന്ന് ആരോപണം

കോഴിക്കോട്: സംസ്ഥാനത്തെ പകുതിയോളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന ‘ആയുഷ്മാന്‍ ഭാരത് പദ്ധതി’യുടെ നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ പിന്മാറുമെന്ന് സൂചന. ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ പല ശസ്ത്രക്രിയകള്‍ക്കും ചികിത്സകള്‍ക്കും നാമമാത്രമായ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.

പ്രഖ്യാപിത നിരക്കില്‍ നിന്ന് 40 ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം. കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 80,000 രൂപയാണ് ആയുഷ്മാന്‍ നിരക്ക്. കേരളത്തിലെ മികച്ച ഒരു സ്വകാര്യ ആശുപത്രിയില്‍ ഇതിന് 1,45,000 രൂപയെങ്കിലും വേണ്ടി വരും. നിലവിലുള്ള ആരോഗ്യ പദ്ധതിയായ രാഷ്ട്രീയ സ്വാസ്ത്യ ബീമാ യോജനയുടെ (ആര്‍.എസ്.ബി.വൈ) നിരക്കെങ്കിലും ലഭിച്ചില്ലെങ്കില്‍ ഈ മേഖലയിലേക്കില്ലെന്നാണ് സ്വകാര്യ ആശുപത്രികളുടെ മുന്നറിയിപ്പ്. അങ്ങനെയായാല്‍ പദ്ധതി അവതാളത്തിലാവും.

നിരക്ക് വര്‍ദ്ധനയ്‌ക്കൊപ്പം സര്‍ക്കാര്‍ ആശുപത്രികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തരുത് എന്നതുള്‍പ്പെടെ ചില നിബന്ധനകളും സ്വകാര്യ ആശുപത്രികള്‍ മുന്നോട്ട് വയ്ക്കുന്നു.

മറ്റ് പ്രധാന നിബന്ധനകള്‍

രോഗികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് 15 ദിവസത്തിനകം പണം ലഭിക്കണം.

അടിസ്ഥാന സൗകര്യമുള്ള മുഴുവന്‍ ആശുപത്രികളെയും പങ്കാളികളാക്കണം.

എന്‍.എ.ബി.എച്ച്‌ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കരുത്.

ബഡ്ജറ്റില്‍ കൂടുതല്‍ തുക വകയിരുത്തണം. കാരുണ്യ സ്‌കീം നിലനിറുത്തണം.

എന്താണ് ആയുഷ്മാന്‍ ഭാരത്

സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഏറ്റവും വലിയ ആരോഗ്യ പദ്ധതിയാണിത്. 2018ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് പ്രഖ്യാപിച്ചത്. കുടുംബത്തിന് ഒരു വര്‍ഷം 5 ലക്ഷം വരെയുള്ള ചികിത്സ സൗജന്യമായി ലഭിക്കും. 2011ലെ സാമൂഹ്യ സാമ്ബത്തിക ജാതി സെന്‍സസ് അനുസരിച്ച്‌ കണ്ടെത്തിയ ഗ്രാമങ്ങളിലെ 8.03 കോടിയും നഗരപ്രദേശങ്ങളിലെ 2.22 കോടിയും വരുന്ന പാവപ്പെട്ട കുടുംബങ്ങള്‍ പദ്ധതിയുടെ ഭാഗമാകും. ആശുപത്രിയിലെ മുഴുവന്‍ ഇടപാടും പണരഹിതം. ആശുപത്രി വിട്ടശേഷം വിശ്രമം ആവശ്യമെങ്കില്‍ അതിനും ആനുകൂല്യം.

പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ?

ദേശീയ ആരോഗ്യ ഏജന്‍സിയാണ് (എന്‍.എച്ച്‌.എ) പദ്ധതി നടപ്പിലാക്കുന്നത്. അവരുടെ ഹെല്‍പ്പ് ലൈന്‍ നമ്ബരായ 14555ല്‍ വിളിച്ചാല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയാം. ഓണ്‍ലൈനില്‍ അറിയാന്‍ എന്‍.എച്ച്‌.എ പോര്‍ട്ടലില്‍ ാലൃമ ുാഷമ്യ ഴീ്.ശി ല്‍ ലോഗ് ചെയ്യുക. മൊബൈല്‍ നമ്ബരും ഓണ്‍ലൈനില്‍ കാണിക്കുന്ന സെക്യൂരിറ്റി പിന്നും എന്റര്‍ ചെയ്യുക. അപ്പോള്‍ പാസ് വേഡ് മൊബൈല്‍ ഫോണില്‍ ലഭിക്കും. ഇത് ഉപയോഗിച്ച്‌ സൈറ്റില്‍ പ്രവേശിച്ചാല്‍ കാണുന്ന ഫാറം പൂരിപ്പിച്ച്‌ പേര്, മൊബൈല്‍ നമ്ബര്‍, റേഷന്‍ കാര്‍ഡ് നമ്ബരോ രാഷ്ട്രീയ സ്വാസ്ത്യ ബീമാ യോജനയുടെ യു.ആര്‍.എന്‍ നമ്ബരോ എന്റര്‍ ചെയ്താല്‍ അര്‍ഹതയുണ്ടോ ഇല്ലയോ എന്ന് അറിയാം.

Leave a Reply

Your email address will not be published. Required fields are marked *