ഹ​നു​മാ​ന്‍ ആ​ദി​വാ​സി ദ​ളി​ത​ന്‍, കോ​ണ്‍​ഗ്ര​സു​കാ​ര്‍ രാ​വ​ണ ഭ​ക്ത​ര്‍: യോ​ഗി ആ​ദി​ത്യ​നാ​ഥ്

ജ​യ്പു​ര്‍: ഹ​നു​മാ​ന്‍ ആ​ദി​വാ​സി ദ​ളി​ത​ന്‍ ആ​യി​രു​ന്നെ​ന്നും അ​തു​കൊ​ണ്ടു ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു വോ​ട്ടു ചെ​യ്യ​ണ​മെ​ന്നും ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. രാ​ജ​സ്ഥാ​നി​ലെ ആ​ള്‍​വാ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് ആ​ദി​ത്യ​നാ​ഥ് ഹ​നു​മാ​നെ​യും പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കി​യ​ത്.

ഹ​നു​മാ​ന്‍ ആ​ദി​വാ​സി​യാ​യി​രു​ന്നു. വ​ന​ത്തി​ല്‍ അ​ദ്ദേ​ഹം ഒ​റ്റ​പ്പെ​ട്ടു വ​സി​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക്കു മു​ത​ല്‍ തെ​ക്കു വ​രെ​യും കി​ഴ​ക്കു മു​ത​ല്‍ പ​ടി​ഞ്ഞാ​റു​വ​രെ​യും ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ച​ത്. രാ​മ​ന്‍റെ ഈ ​ആ​ഗ്ര​ഹ​മാ​യി​രു​ന്നു ഹ​നു​മാ​ന്‍റെ ല​ക്ഷ്യം. ആ ​ആ​ഗ്ര​ഹം സാ​ധ്യ​മാ​കു​ന്ന​തു​വ​രെ വി​ശ്ര​മ​മ​രു​ത്. എ​ല്ലാ രാ​മ​ഭ​ക്ത​രും ദ​ളി​ത​രും ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യ​ണം. കോ​ണ്‍​ഗ്ര​സി​നു വോ​ട്ടു ചെ​യ്യു​ന്ന​വ​ര്‍ രാ​വ​ണ ഭ​ക്ത​രാ​ണ്- ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു.

ഇ​ത് ആ​ദ്യ​മാ​യ​ല്ല ഹ​നു​മാ​ന്‍റെ പേ​രി​ല്‍ യോ​ഗി ആ​ദി​ത്യ​നാ​ഥ് വോ​ട്ടു ചോ​ദി​ക്കു​ന്ന​ത്. ച​ണ്ഡീ​ഗ​ഡി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യും ആ​ദി​ത്യ​നാ​ഥ് സ​മാ​ന പ​രാ​മ​ര്‍​ശം ന​ട​ത്തി​യി​രു​ന്നു. ഡി​സം​ബ​ര്‍ ഏ​ഴി​നാ​ണ് രാ​ജ​സ്ഥാ​നി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *