നവോത്ഥാന സംഘടനകളെ ചെന്നിത്തല ആക്ഷേപിച്ചെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: നവോത്ഥാന സംഘടനകളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധിക്ഷേപിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതി സംഘടനകള്‍ എന്ന് നവോത്ഥാന സംഘടനകളെ വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതാണ്.

ആര്‍എസ്‌എസ്-കോണ്‍ഗ്രസ് നിലപാടുകള്‍ നവോത്ഥാന മൂല്യങ്ങളെ എങ്ങനെ തള്ളിക്കളയുന്നുവെന്നതിന്റെ ആശയപരമായ അടിത്തറ കൂടിയാണ് തെളിയുന്നത്. കോണ്‍ഗ്രസ് നവോത്ഥാന പൈതൃകങ്ങളെ തള്ളിക്കളയുകയാണ്. ഇതാണ് സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ യോഗത്തെ ജാതിസംഘടനകളുടെ സമ്മേളനം എന്ന് വിളിക്കാന്‍ രമേശ് ചെന്നിത്തലയെ പ്രേരിപ്പിച്ചത്. വനിതാമതില്‍ പൊളിക്കും എന്ന് ചെന്നിത്തല പ്രസ്താവിച്ചുകണ്ടു. എന്നാല്‍, യോഗത്തില്‍ വനിതാമതില്‍ എന്നൊരു ആശയം അജണ്ടയായി സര്‍ക്കാര്‍ ഉന്നയിച്ചിട്ടില്ല. ഈ ആശയം ചര്‍ച്ചയ്ക്കിടെ ഉയര്‍ന്നുവന്നതാണ്. വനിതാമതില്‍ പൊളിക്കുമെന്നത് സ്ത്രീവിരുദ്ധമായ നിലപാടാണ്.

ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് പുരുഷ മേധാവിത്വ മനോഘടനയാണ്. ഇതിനോട് പ്രബുദ്ധരായ സ്ത്രീകളടക്കമുള്ള പൊതുസമൂഹം പ്രതികരിക്കും.

Leave a Reply

Your email address will not be published. Required fields are marked *