കുന്ദമംഗലം: കാരന്തൂരിനടുത്ത് കൊളായിത്താഴത്ത് പെട്രോള്‍ പമ്ബിലെ ജീവനക്കാരന്റെ കൈയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമം. ജീവനക്കാരുടെ ചെറുത്ത്നില്‍പ്പിന്റെ ഫലമായി പണം നഷ്ടമായില്ല. കൊളായിത്താഴം ദേവദാസ് ബ്രദേഴ്സ് പെട്രോള്‍ പമ്ബില്‍ തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് സംഭവം.
പമ്ബ് അടയ്ക്കുന്നതിനായി ബൈജു എന്ന ജീവനക്കാരന് കൈയിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് ഷട്ടറിന് സമീപമുള്ള വെള്ള പാത്രത്തിന് മുകളില്‍ വെച്ചപ്പോഴാണ് ഇരുട്ടില്‍ നിന്നെത്തിയ മോഷ്ടാവ് പണം തട്ടിപ്പറിച്ചത്. ബാഗ് എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരന് മോഷ്ടാവിന്റെ മേല്‍ ചാടിവീണു. തൊട്ടടുത്തമുറിയിലുണ്ടായിരുന്ന ബഷീര്‍ എന്ന ജീവനക്കാരനും ശബ്ദംകേട്ട് ഓടിയെത്തി മോഷ്ടാവിനെ നേരിട്ടു. ഇതിനിടയയില്‍ ബാഗിലുണ്ടായിരുന്ന ഒന്നരലക്ഷംരൂപനിലത്ത് വീണു. പണം നിലത്ത് വീണതറിയാതെ മോഷ്ടാവ് ബാഗുമായി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു.
മോഷ്ടാവിന്റെ കൈയ്യില്‍ സില്‍വര്‍ നിറത്തിലുള്ള ഒരു വസ്തു തോക്കാണോ എന്ന് സംശയമുള്ളതായും ജീവനക്കാര്‍ പറഞ്ഞു. പമ്ബിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധന നടത്തിയാല്‍ പ്രതിയെ കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കഴിഞ്ഞ മെയ് 10 ന് കട്ടാങ്ങലിലെ പെട്രോള്‍ പമ്ബില്‍ സമാന രീതിയില്‍ പണം തട്ടിയെടുത്തിരുന്നു.108000 രൂപയാണ് അന്ന് നഷ്ടമായത്.
