കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള സൗദി സര്‍വീസ് ഇന്ന് പുനരാരംഭിക്കും

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള സൗദി എയര്‍ ജിദ്ദ, റിയാദ് സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും. കോഡ് ഇയില്‍ ഉള്‍പ്പെടുന്ന വലിയ വിമാനമാണ് സൗദി എയര്‍ കോഴിക്കോടിറക്കുന്നത്.
മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൗദി എയര്‍ലെന്‍സിന്റെ വിമാനമാണ് ഇന്നു സര്‍വീസ് തുടങ്ങുന്നത്. 2015 മേയ് മാസത്തില്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതുമുതല്‍ ആരംഭിച്ച വിമാനത്താവളത്തിന്റെ ശനിദശയ്ക്കാണ് അവസാനമാവുന്നത്.

ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് പുറപ്പെടുന്ന സൗദിയുടെ എസ്‌വി 746 വിമാനം രാവിലെ 11.10 നാണ് കരിപ്പൂരിലിറങ്ങുക. ആഴ്ചയില്‍ ഏഴ് ദിവസമാണ് കരിപ്പൂരില്‍നിന്ന് സൗദി എയര്‍ലെന്‍സിന്റെ സര്‍വീസ്.

ജിദ്ദ മേഖലയില്‍നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനമാണ് കോഴിക്കോട് സര്‍വീസിനായി മാറ്റുന്നത്. കേഴിക്കോട്ടുനിന്നുള്ള യാത്രക്കാരാണ് നിലവിലെ സര്‍വീസുകളില്‍ ഏറിയ പങ്കും. അതിനാല്‍ യാത്രക്കാര്‍ക്ക് പുതിയ ക്രമീകരണങ്ങള്‍ വരുത്തേണ്ടതില്ല. വിമാനത്താവളത്തില്‍ സൗദി എയറിനായി പുതിയ കൗണ്ടറുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *