തളിപ്പറമ്ബ്: പറശിനിക്കടവിലെ ലോഡ്ജില്‍ പതിനാറു വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ലോഡ്ജ് മാനേജര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ നവംബറില്‍ പറശിനിക്കടവിലെ ലോഡ്ജില്‍ വച്ചു പെണ്‍കുട്ടിയെ കെട്ടിയിട്ട് മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ലോഡ്ജ് മാനേജര്‍ പവിത്രന്‍, മാട്ടൂല്‍ സ്വദേശികളായ സന്ദീപ്, ഷബീര്‍, ഷംസുദ്ദീന്‍, അയൂബ് എന്നിവരെ തളിപ്പറമ്ബ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ. ദിനേശന്‍ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പ്രതികളെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട അഞ്ജന എന്ന യുവതിയാണ് പ്രലോഭിപ്പിച്ച് തന്നെ ലോഡ്ജിലെത്തിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. അഞ്ജനയെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിത അന്വേഷണം നടത്തിവരികയാണ്.
ചൊവ്വാഴ്ച തളിപ്പറമ്ബ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ പിന്നീട് തളിപ്പറമ്ബ് മജിസ്‌ട്രേറ്റ് മുമ്ബാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛന്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.
