തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 1952ലെ ദേവസ്വം നിയമം ലംഘിച്ച് സ്ഥിര നിയമനം നടത്തിയതായി കണ്ടെത്തി. പഴയ തിരുവിതാംകൂര്‍ ദേശക്കാര്‍ക്കുള്ള നിയമനം കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് നല്‍കിയത്. അസി.എഞ്ചിനീയര്‍, ഓവര്‍സീയര്‍ നിയമനത്തിലെ ലംഘനം ഹൈക്കോടതി ഓഡിറ്റ് വിഭാഗം കണ്ടെത്തി.
നിയമനം നല്‍കിയത് സിപിഐഎമ്മുകാര്‍ക്കാണെന്ന പരാതി ഓഡിറ്റ് വിഭാഗത്തിന് ലഭിച്ചിരുന്നു. നാല് പേരൊഴികെ മറ്റെല്ലാവരും തിരുവിതാംകൂര്‍ പ്രദേശത്തുള്ളവരാണ്. സ്വജനപക്ഷപാതവും നിയമലംഘനവുമാണെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ പ്രാഥമിക നിരീക്ഷണം.
ദേവസ്വം ബോര്‍ഡിലെ നിയമനം പേരന്റ് നിയമത്തിലെ ചട്ടം ഭേദഗതി ചെയ്യാതെയാണ്.ജീവനക്കാരുടെ നിയമന രീതി മാറ്റാന്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചട്ടം രൂപീകരിച്ചിട്ടില്ല. ദേവസ്വം നിയമത്തിലെ പ്രാദേശിക സംവരണം ഹൈക്കോടതി നീക്കിയെന്നാണ് വിശദീകരണം.
