തിരുവനന്തപുരം: സംസ്ഥനത്ത് ബാറുകള്‍ക്ക് അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ് ഇതുസംബന്ധിച്ച് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മദ്യ കുംഭകോണമാണെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
ഒരു റേഷന്‍ കട അനുവദിക്കണമെങ്കില്‍ പോലും നിരവധി നിബന്ധകള്‍ പാലിക്കേണ്ടതായിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരുതരത്തിലുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിക്കാതെ ബ്രൂവറി- ഡിസ്‌റ്റലറി നടത്തിപ്പിനായി സര്‍ക്കാര്‍ നേരിട്ട് അനുമതി നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള പാരിസ്ഥിക ആഘാത പഠനങ്ങളും നടന്നിട്ടില്ല.
പ്രളയത്തിന്റെ മറപിടിച്ചായിരുന്നു സര്‍ക്കാര്‍ നീക്കം.
പ്രളയത്തിന്റെ മറപിടിച്ചായിരുന്നു സര്‍ക്കാര്‍ നീക്കം. കോടികളുടെ അഴിമതിയാണ് സംസ്ഥാനത്ത് നടന്നിരിക്കുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
