തിരഞ്ഞെടുപ്പ് പരാജയം; കര്‍ഷക രോഷം തണുപ്പിക്കാന്‍ മോദി കാര്‍ഷിക വായ്​പ എഴുതി തള്ളാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാജ്യത്തെ കര്‍ഷക രോഷം തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക വായ്​പ എഴുതി തള്ളാനൊരുങ്ങി നരേന്ദ്ര മോദി സര്‍ക്കാര്‍. രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പരാജയത്തിന്‍റെ മുഖ്യകാരണം കര്‍ഷക പ്രക്ഷോഭങ്ങളാണെന്ന വിലയിരുത്തല്‍ ബി.ജെ.പിക്കുണ്ട്​. ഇൗയൊരു സാഹചര്യത്തിലാണ്​ നാല്​ ലക്ഷം കോടിയുടെ കാര്‍ഷിക വായ്​പ എഴുതി തള്ളാന്‍ മോദി സര്‍ക്കാര്‍ നീക്കം നടത്തുന്നത്​. ശക്​തികാന്ത ദാസ്​ ആര്‍.ബി.​െഎ ഗവര്‍ണറായി ചുമതലയേ​റ്റെടുത്തതോടെ ഇത്തരം നീക്കങ്ങള്‍ അതിവേഗത്തില്‍ നടത്തുമെന്നാണ്​ റിപ്പോര്‍ട്ട്.

അതേസമയം, വായ്​പ എഴുതി തള്ളല്‍ അത്ര എളുപ്പത്തില്‍ നടക്കില്ലെന്ന സൂചനകളും പുറത്ത്​ വരുന്നുണ്ട്​. നിലവില്‍ എതാണ്ട്​ 6.27 ലക്ഷം കോടിയാണ്​ ഇന്ത്യയുടെ ധനകമ്മി. വായ്​പകള്‍ എഴുതി തള്ളിയാല്‍ ഇത്​ വീണ്ടും ഉയരും. കിട്ടാകടം മൂലം പ്രതിസന്ധിയി​ലായ ബാങ്കുകള്‍ക്ക്​ വായ്​പയുടെ ഭാരം കൂടി നിലവില്‍ വഹിക്കാനാവില്ല. എങ്കിലും കാര്‍ഷിക വായ്​പകള്‍ എഴുതി തള്ളാനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പുയരില്ലെന്നാണ്​ സര്‍ക്കാര്‍ കണക്ക്​ കൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *