ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ ന​ശി​പ്പി​ച്ചു; റ​ഫാ​ലി​ല്‍ രാ​ഹു​ല്‍ മാ​പ്പു പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ വി​ഷ‍​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സും അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി. റ​ഫാ​ലി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ ത​ള്ളി​യ സു​പ്രീം കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ല്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​ത്. 

രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നു വേ​ണ്ടി രാ​ഹു​ല്‍ ഗാ​ന്ധി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ലോ​ക്സ​ഭ​യി​ല്‍ ആ​രോ​പി​ച്ചു. രാ​ഹു​ല്‍ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും ലോ​ക​ത്തി​നു മു​ന്നി​ല്‍ ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ​ക്കു മ​ങ്ങ​ലേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. രാ​ഹു​ല്‍ സ​ഭ​യോ​ടും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളോ​ടും മാ​പ്പ് പ​റ​യ​ണ​മെ​ന്ന് രാ​ജ്നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്ന് ത​ങ്ങ​ള്‍ പ​റ​ഞ്ഞി​കൊ​ണ്ടി​രു​ന്നു. ഇ​ക്കാ​ര്യം തു​ട​ക്കം മു​ത​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​യി സൃ​ഷ്ടി​ച്ച അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണ​മാ​യി​രു​ന്നു- രാ​ജ്നാ​ഥ് പ​റ​ഞ്ഞു. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​വി​ധി​യെ സ്വാ​ഗ​തം ചെ​യ്തു. 

ആ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് റഫാല്‍ ക​രാ​റി​നെ മോ​ശ​മാ​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന ചോ​ദ്യം തെ​ളി​ഞ്ഞു​വ​രി​ക​യാ​ണ്. ഇ​ക്കാ​ര്യം അ​റി​യേ​ണ്ട​ത് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച്‌ പ്ര​ധാ​ന​മാ​ണെ​ന്നും അ​മി​ത് ഷാ ​ട്വീ​റ്റ് ചെ​യ്തു. ബി​ജെ​പി വ​ക്താ​വ് ഷാ​ന​വാ​സ് ഹു​സൈ​നും വി​ധി​യെ സ്വാ​ഗ​തം ചെ​യ്തു. എ​ല്ലാ​ക​രാ​റു​ക​ളും ബൊ​ഫോ​ഴ്സ് ക​രാ​റു​ക​ള​ല്ലെ​ന്നാ​യി​രു​ന്നു ഷാ​ന​വാ​സി​ന്‍റെ പ്ര​തി​ക​ര​ണം.

റ​ഫാ​ല്‍‌ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ല്‍​നി​ന്നും ക്ലീ​ന്‍​ചി​റ്റ് ല​ഭി​ച്ച​ത് ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നു വ​ലി​യ ആ​ശ്വാ​സ​മാ​യി. ക​രാ​റി​ല്‍ സം​ശ​യി​ക്ക​ത്ത​ക്ക​താ​യി ഒ​ന്നു​മി​ല്ലെ​ന്ന വി​ധി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​മ്ബ​ന്‍ പ​രാ​ജ​യം നേ​രി​ട്ട മോ​ദി​ക്ക് ല​ഭി​ച്ച രാ​ഷ്ട്രീ​യ വി​ജ​യം കൂ​ടി​യാ​ണ്. ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് റ​ഫാ​ല്‍ വി​ഷ​യം ക​ത്തി​ക്കാ​നി​രി​ക്കെ​യാ​ണ് സു​പ്രീം കോ​ട​തി അ​നു​കൂ​ല വി​ധി ന​ല്‍​കി​യ​തെ​ന്ന​തും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു ആ​ത്മ​വി​ശ്വാ​സം പ​ക​ര്‍​ന്നു.

Leave a Reply

Your email address will not be published. Required fields are marked *