‘കടക്ക് പുറത്ത്’; അനധികൃത അവധിയെടുത്ത് മുങ്ങിയ 36 ഡോക്ടര്‍മാരെ പുറത്താക്കി സര്‍ക്കാര്‍

അനധികൃത അവധിയെടുത്ത 36 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത് സര്‍ക്കാര്‍ ഉത്തരവായി. വിവിധ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ ഡോക്ടര്‍മാരെയാണ് പുറത്താക്കിയത്. അമ്ബതോളം ഡോക്ടര്‍മാര്‍ ജോലിക്കു ഹാജരാകുന്നില്ലെന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.

മെഡിക്കല്‍ കോളജുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ ഇതു സാരമായി ബാധിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. നടപടികളുടെ ഭാഗമായി നോട്ടിസ് നല്‍കിയിട്ടും പ്രതികരിക്കാതിരുന്ന ഒരു ഡോക്ടറെ കഴിഞ്ഞ ദിവസം തന്നെ പുറത്താക്കിയിരുന്നു.

അവധിയെടുത്തു മുങ്ങിയ 50 ഡോക്ടര്‍മാരില്‍ 9 പേര്‍ മാത്രമായിരുന്നു സര്‍ക്കാര്‍ നല്‍കിയ നോട്ടിസിനോടു പ്രതികരിച്ചത്. സര്‍ക്കാര്‍ വകുപ്പില്‍ ജോലി ലഭിച്ചശേഷം അനധികൃതമായി അവധിയെടുത്തു വിദേശത്തു പോകുകയോ സ്വകാര്യ മേഖലയില്‍ ജോലി തേടുകയോ ചെയ്ത ഡോക്ടര്‍മാര്‍ക്കെതിരെയാണു നടപടി.

Leave a Reply

Your email address will not be published. Required fields are marked *