തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. സനലിന് ഭാര്യ വിജിയും രണ്ടുമക്കളുമാണുളളത്.
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കണമെന്നാവശ്യപ്പെട്ട് സനലിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റുമുന്നില് സത്യഗ്രഹ സമരം നടത്തിയിരുന്നു. സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്നും ജീവിക്കാന്‍ സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സമരം.
നവംബര്‍ അഞ്ചിനാണ് ഡിവൈഎസ്പി ഹരികുമാറുമായുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ സനല്‍കുമാര്‍ കൊല്ലപ്പെടുന്നത്.
