റഫാല്‍ കരാറില്‍ സ്വതന്ത്രാന്വേഷണം പ്രഖ്യാപിക്കണം; ചന്ദ്രബാബു നായിഡു

അമരാവതി: റഫാല്‍ കരാറില്‍ സ്വതന്ത്രാന്വേഷണം പ്രഖ്യാപിക്കണമെന്ന്​ ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. “59,000 കോടി രൂപയുടെ കരാറിനെ കുറിച്ച്‌​ പ്രധാനമ​ന്ത്രി നരേന്ദ്ര മോദി നിശബ്​ദത പാലിക്കുകയാണ്​. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയില്‍ പ്രധാനമന്ത്രിയുടെ ഒാഫീസിനും പങ്കുണ്ടെന്നതി​​െന്‍റ റിപ്പോര്‍ട്ട്​ പുറത്തു വന്നിരിക്കുന്നു. ബി.ജെ.പിയുടെ വിനാശകരമായ തീരമാനങ്ങളുടെ ആഴം വ്യക്​തമാകുന്നതാണ്​ റിപ്പോര്‍ട്ട്​. മോദിജീ, രാജ്യത്തെ നിങ്ങള്‍ ചതിക്കു​ന്നുവെന്ന സത്യം ദീര്‍ഘകാലം മറച്ചുവെക്കാന്‍ സാധിക്കില്ല”. – ചന്ദ്രബാബു നായിഡു ട്വീറ്റ്​ ചെയ്​തു.

റഫാല്‍ ഇടപാടില്‍ സമാന്തര ചര്‍ച്ച നടത്തിയും റഫാല്‍ കരാറില്‍ ചര്‍ച്ച കൂടാതെയും അന്തിമ തീരുമാനം എടുക്കുന്നതിന്​ പ്രധാനമന്ത്രിയുടെ ഒാഫീസ്​ പ്രതിരോധ മന്ത്രാലയത്തെ നിര്‍ബന്ധിപ്പിച്ചു. പി.എം.ഒ സമാന്തര ചര്‍ച്ച നടത്തി പ്രതിരോധമന്ത്രാലയം നിയോഗിച്ച ഇന്ത്യന്‍ ചര്‍ച്ചാ സംഘത്തെ അവമതിച്ചു. ഇൗ വെളിപ്പെടുത്തലുകളെല്ലാം ഞെട്ടിപ്പിക്കുന്നതാണ്​. സമാന്തര ചര്‍ച്ച എന്നതിനര്‍ഥം ​ബി.ജെ.പി സര്‍ക്കാറിന്​ അവരില്‍ തന്നെയുള്ള വിശ്വാസം നഷ്​ടമായി എന്നതാണെന്നും നായിഡു പറഞ്ഞു.

റഫാലുമായി ബന്ധപ്പെട്ട എല്ലാ വെളിപ്പെടുത്തലുകളും സൂചിപ്പിക്കുന്നത്​ കരാറുമായി ബന്ധപ്പെട്ട ദുരൂഹതകളാണ്​. അത്​ മാറാന്‍ സ്വതന്ത്ര അന്വേഷണം വേണം. സ്വതന്ത്ര അന്വേഷണം നടന്നാല്‍ ബി.ജെ.പി സര്‍ക്കാറിന്​ ഗുണകരമാകുന്ന തരത്തില്‍ തെളിവുകളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *