ഗ്രാന്‍ഡ് മോസ്‌കില്‍ നിന്നും ഓടിയെത്തിയത് മക്ക വരെ ; ഖാലിദ് പിന്നിട്ടത് 547 കി.മീ

അബുദാബി: അബുദാബിയില്‍നിന്ന് മക്കവരെയുള്ള ഓട്ടത്തില്‍ പത്തുദിവസം കൊണ്ട് ഖാലിദ് ഓടിയത് 547 കിലോമീറ്റര്‍. എമിറേറ്റ്‌സ് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്‌ (ഇ.സി.എസ്.എസ്.ആര്‍.) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഖലീദ് ജമാല്‍ അല്‍ സുവൈദി ഈ മാസം ഒന്നിനാണ് അബുദാബിയില്‍നിന്ന് മക്കയിലേക്കുള്ള ഓട്ടം തുടങ്ങിയത്.

അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍നിന്നാണ് ഓട്ടം തുടങ്ങിയ ഖാലിദ് യുഎഇയിലെ 345 കിലോമീറ്റര്‍ ആറ് ദിവസംകൊണ്ട് താണ്ടി അല്‍ബത്ത അതിര്‍ത്തികടന്ന് സൗദിയില്‍ പ്രവേശിച്ചു. സൗദിയിലും അധികൃതരില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും തനിക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിക്കുന്നതെന്ന് ഖാലിദ് പറഞ്ഞു.

രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയുള്ള സമയങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തിനൊപ്പം ഓടാം. യുഎഇയും സൗദിഅറേബ്യയും കാത്തുസൂക്ഷിക്കുന്ന ശക്തമായ ബന്ധത്തോടുള്ള ആദരവാണ് ഓട്ടത്തിലൂടെ ലക്ഷ്യമിടുന്നത് .ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ ഇരുരാജ്യങ്ങളും ശക്തമായ നിലപാടുകളാണ് കൈക്കൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *