കല്‍പകഞ്ചേരി: മാതാവിനെ കഴുത്തറുത്ത് കൊന്ന് മകന്‍ പോലീസില്‍ കീഴടങ്ങി. കല്‍പകഞ്ചേരി ഈങ്ങേങ്ങല്‍പടി പരേതനായ വാരിയത്ത് അബ്ദുറഹ്മാന്റെ ഭാര്യ പാത്തുമ്മു(80)വാണ് കൊല്ലപ്പെട്ടത്. ഏക മകന്‍ മൊയ്തീന്‍(50)ആണ് കൃത്യത്തിന് ശേഷം കല്‍പകഞ്ചേരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ കടുങ്ങാത്തുകുണ്ട് താഴെ അങ്ങാടിയിലാണ് നാടിനെ നടുക്കിയ കൊലപാതകം. വര്‍ഷങ്ങളായി ഇരുവരും തമ്മലുള്ള സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്വത്ത് കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഇരുവരും തിരൂര്‍ കോടതിയില്‍ പോയി മടങ്ങി വന്ന ശേഷം റോഡരികില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടാകുകയും സമീപത്തെ ഇടവഴിയിലേക്ക് മകന്‍ മാതാവിനെ കൊണ്ടുപോയി കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃത്യദേഹം സംഭവ സ്ഥലത്ത് തന്നെ കിടക്കുകയാണ്. ഇന്ന് രാവിലെ ഫോറന്‍സിക് വിഭാഗം എത്തി പരിശോധന നടത്തി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കടുങ്ങാത്തുകുണ്ട് ടൗണ്‍ മസ്ജിദില്‍ ഖബറടക്കും. തിരൂര്‍ ഡി വൈ എസ് പി ടി സി വേണുഗോപാലന്‍, വളാഞ്ചേരി സി ഐ കെ ജി സുരേഷ്, കല്‍പകഞ്ചേരി എസ് ഐ വിശ്വനാഥന്‍ കാരയില്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
