പു​ല്‍​വാ​മ ആ​ക്ര​മ​ണം സം​ശ​യാ​സ്പ​ദ​മെ​ന്ന് മ​മ​ത

കോ​ല്‍​ക്ക​ത്ത: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്‍​പ് പു​ല്‍​വാ​മ​യി​ല്‍ ആ​ക്ര​മ​ണം ന​ട​ന്ന​ത് സം​ശ​യാ​സ്പ​ദ​മെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യാ​ന്‍ എ​ന്തു​കൊ​ണ്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും അ​വ​ര്‍ കുറ്റപ്പെടുത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ല്‍​ക്ക​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. നി​ങ്ങ​ള്‍ നി​ഴ​ല്‍ യു​ദ്ധ​ത്തെ കു​റി​ച്ച്‌ ചി​ന്തി​ക്ക​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. കാ​ഷ്മീ​രി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ശ​ക്ത​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണം. വി​ഘ​ട​ന​വാ​ദി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​മൂ​ലം ജ​ന​ങ്ങ​ള്‍ പ്ര​കോ​പി​ത​രാ​ക​രു​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. മോ​ദി​യും അ​മി​ത് ഷാ​യും പ്ര​സം​ഗ​ങ്ങ​ള്‍ ന​ട​ത്തു​ന്നു. അ​വ​ര്‍ ദേ​ശാ​ഭി​മാ​നി​ക​ളാ​ണെ​ന്നും മ​റ്റു​ള്ള​വ​ര്‍ അ​ല്ലെ​ന്നും പ​റ​യാ​നാ​ണ് അ​വ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. അ​ത് സ​ത്യ​മ​ല്ല. ബി​ജെ​പി​യും ആ​ര്‍​എ​സ്‌എ​സും വി​എ​ച്ച്‌പി​യും ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ച്ച്‌ മ​ത​സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി താ​ന്‍ മൗ​നം പാ​ലി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ സം​സാ​രി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​യാ​യി​രി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പു​ള്ള ഈ ​ആ​ക്ര​മ​ണ​ത്തി​ല്‍ സം​ശ​യ​മു​ണ്ടെ​ന്നും എ​ന്തു​കൊ​ണ്ട് ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പാ​ക്കി​സ്ഥാ​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന​തെ​ന്നും മ​മ​ത ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *