കല്‍പ്പറ്റ : പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വി വി വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റ് തസ്‌തികയില്‍ വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് താല്‍പര്യമില്ലെങ്കില്‍ എസ് ഐ തസ്‌തികയില്‍ നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.വയനാട് വെറ്ററിനറി സര്‍വകലാശാലയില്‍ താലക്കാലിക ജോലിയിലാണ് ഷീനയിപ്പോള്‍.
കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കും. വീട്ടിലേക്കുള്ള വഴി, വീട് എന്നിവയും സര്‍ക്കാര്‍ ശരിയാക്കി നല്‍കും. എസ്‌ഐ തസ്‌തികയില്‍ നിയമനം വേണമൊയെന്ന് ഉടന്‍ അറിയിക്കാനും ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുടുംബത്തിന് 25ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായവും മന്ത്രിസഭ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ നടന്‍ മമ്മൂട്ടിയുംവസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.വയനാട് അരിപ്പറ്റ ഹെലിപാഡില്‍ ഹെലികോപ്‌റ്റില്‍ എത്തിയ മുഖ്യമന്ത്രി അവിടെനിന്ന് റോഡ്‌മാര്‍ഗമാണ് വസന്ത്‌കുമാറിന്റെ തറവാട് വീട്ടിലെത്തിയത്. മന്ത്രിമാരായ ഇ പി ജയരാജന്‍ , കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
