അ​യോ​ധ്യ കേ​സി​ല്‍ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച വാ​ദം കേ​ള്‍​ക്കും

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ കേ​സി​ല്‍ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച വാ​ദം കേ​ള്‍​ക്കും. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് വാ​ദം കേ​ള്‍​ക്കു​ക. അ​വ​ധി​യി​ല്‍ പോ​യ ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ തി​രി​കെ പ്ര​വേ​ശി​ച്ച സാഹ​ച​ര്യ​ത്തി​ലാ​ണ് വാ​ദം കേ​ള്‍​ക്കാ​ന്‍ സു​പ്രീം കോ​ട​തി തീ​രു​മാ​നി​ച്ച​ത്.

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ല്‍ ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്ഡെ, എ​സ്.​എ ന​സീ​ര്‍, അ​ശോ​ക് ഭൂ​ഷ​ണ്‍, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ള്‍. അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ഭൂ​മി കേ​സ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രും ആ​ര്‍​എ​സ്‌എ​സും സ​മ്മ​ര്‍​ദം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​സി​ല്‍ വാ​ദം കേ​ള്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ഭൂ​മി മൂ​ന്നു ക​ക്ഷി​ക​ള്‍​ക്കാ​യി വീ​തി​ച്ചു ന​ല്‍​കാ​നാ​യി​രു​ന്നു 2010ല്‍ ​അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്. നി​ര്‍​മോ​ഹി അ​ഖാ​ര, രാം ​ല​ല്ല, സു​ന്നി വ​ഖ​ഫ് ബോ​ര്‍​ഡ് എ​ന്നി​വ​ര്‍​ക്കാ​യി​രു​ന്നു വീ​തം വ​യ്ക്ക​ല്‍. ഇ​തി​നെ​തി​രേ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *