ഇരട്ടക്കൊലപാതകം: കൊലചെയ്യാന്‍ ഉപയോഗിച്ച വാളും ഇരുമ്ബ് ദണ്ഡുകളും കണ്ടെത്തി, ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്ബ് ദണ്ഡുകളും ലഭിച്ചു. ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കും.

കൊലനടന്ന സ്ഥലമായ കല്ലിയോട് എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. ഇന്നലെയാണ് പീതാംബരനെ പൊലീസ് അറസ്റ്റു ചെയ്‌തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീതാംബരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇരട്ടക്കൊലക്കേസില്‍ ആദ്യത്തെ അറസ്റ്റാണിത്. ഇയാള്‍ക്കു വേണ്ടി പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന ആറംഗ സംഘവും കസ്റ്റഡിയിലുണ്ട്. പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരുമാണ് കൊലനടത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. ക്വട്ടേഷന്‍ സംഘമല്ലെന്നും പ്രാദേശിക സംഘമാണ് കൊലനടത്തിയതെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *