ഇന്ത്യയിലെ ഹജ്ജ് തീര്‍ത്ഥാടകരുടെ ക്വാട്ട 2 ലക്ഷമായി

ജിദ്ദ: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി വര്‍ധിപ്പിച്ച്‌ സൗദിഅറേബ്യ. സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തമ്മിലുള്ള സംഭാഷണത്തിനുശേഷമാണ് വിശ്വാസികള്‍ക്ക് ഏറെ ആഹ്‌ളാദമുണ്ടാക്കുന്ന പ്രഖ്യാപനമുണ്ടായത്.

തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇന്‍ഡൊനേഷ്യയ്ക്കും പാകിസ്ഥാനും പിന്നില്‍ മൂന്നാംസ്ഥാനത്തായിരുന്നു ഇതുവരെ ഇന്ത്യ .എന്നാല്‍ ക്വാട്ട വര്‍ധിപ്പിക്കുന്നതോടെ ഇന്ത്യ രണ്ടാംസ്ഥാനത്തും പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമെത്തും. പാകിസ്ഥാന്റെ ഹജ്ജ് ക്വാട്ട 1,84,210 ആണ്. അടുത്ത കാലത്തായി മൂന്നാംതവണയാണ് ഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്നത്.

ഇന്ത്യയിലെത്തുന്ന സൗദി പൗരന്‍മാര്‍ക്ക് ഇവിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലേക്കും വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. 2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വരുമ്ബോള്‍ ഇന്ത്യയില്‍നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണം 1,36,000 ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *