69 ശതമാനം പൗരന്മാരും മോദിക്ക് വോട്ടു ചെയ്തില്ല, മോദിയെ പിന്തുണച്ചത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രം: പി.ചിദംബരം

ചെന്നൈ: രാജ്യത്തെ 69 ശതമാനം പൗരന്മാരും മോദിക്ക് വോട്ടു ചെയ്തില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. മോദിയെ പിന്തുണച്ചത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രമാണെന്നും ചിദംബരം പറഞ്ഞു.

’69 ശതമാനം ആളുകളും ഒരിക്കലും മോദിക്കു വേണ്ടി വോട്ടു ചെയ്തിരുന്നില്ല. 31 ശതമാനം ആളുകള്‍ മാത്രമാണ് മോദിക്കു വേണ്ടി വോട്ടു ചെയ്തത്. അതും ഉത്തരേന്ത്യയിലെ ഏഴു സംസ്ഥാനങ്ങള്‍ മാത്രം. അക്കൗണ്ടില്‍ ലക്ഷക്കണക്കിന് രൂപ നല്‍കാമെന്നും കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നുമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് മോദി അധികാരത്തിലേറിയിത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പകോഡ ഉണ്ടാക്കലാണ് മോദി കണ്ടു പിടിച്ച ഏക ജോലി’- ചിദംബരം പറഞ്ഞു.

നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിയാത്ത മോദി പക്ഷെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നല്‍കാതിരുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു എന്ന് ചിദംബരം പരിഹസിച്ചു. നോട്ടുനിരോധനത്തെ പരാമര്‍ശിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *