മി​ന്ന​ലാ​ക്ര​മ​ണം; ജെ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ന്‍റെ ഉ​ന്ന​ത​നേ​താ​ക്ക​ളെ പാ​ക്കി​സ്ഥാ​ന്‍ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് പാ​ക്കി​സ്ഥാ​ന്‍ ജെ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ന്‍റെ ഉ​ന്ന​ത​നേ​താ​ക്ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​താ​യി റി​പ്പോ​ര്‍​ട്ട്. പാ​ക് പ​ഞ്ചാ​ബി​ല്‍​നി​ന്നും നേ​താ​ക്ക​ളെ മാ​റ്റി​യെ​ന്നാ​ണ് വി​വ​രം. 

പ​ഞ്ചാ​ബി​ല്‍​നി​ന്നും നീ​ങ്ങി​യ​താ​യി ജെ​യ്ഷ ഇ ​മു​ഹ​മ്മ​ദ് ത​ല​വ​ന്‍ മൗ​ലാ​ന മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​ബ്ദു​ള്‍ റൂ​ഫ് പ​റ​ഞ്ഞു. മ​സൂ​ദ് അ​സ്ഹ​റും ജെ​യ്ഷ ഇ ​ക്യാ​മ്ബി​ല്‍​നി​ന്നും മാ​റി​യ​താ​യാ​ണ് സൂ​ച​ന. ബ​ഹ​വാ​ല്‍​പു​രി​ലെ ക്യാ​മ്ബി​ല്‍​നി​ന്നും മ​സൂ​ദ് അ​സ്ഹ​ര്‍ മ​റ്റൊ​രു സു​ര​ക്ഷി​ത താ​വ​ള​ത്തി​ലേ​ക്കാ​ണ് മാ​റി​യി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ലു​ള്ള ജ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ന്‍റെ താ​വ​ള​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​തി​നാ​യി 12 മി​റാ​ഷ് വി​മാ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ ഉ​പ​യോ​ഗി​ച്ച​ത്. പാ​ക് ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​റ​ന്നെ​ത്തി ബോം​ബു​ക​ള്‍ വ​ര്‍​ഷി​ച്ച്‌ വി​മാ​ന​ങ്ങ​ള്‍ തി​രി​ച്ചു​പ​റ​ന്നു. സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണം 100 ശ​ത​മാ​നം വി​ജ​യ​മാ​യി​രു​ന്നെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍.

Leave a Reply

Your email address will not be published. Required fields are marked *