ജവാന്‍മാരുടെ രക്തംകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബിജെപിയെ അനുവദിക്കരുത് : ആഞ്ഞടിച്ച്‌ മമത

കോല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണവും ലോക് സഭാ തെരഞ്ഞെടുപ്പും ബന്ധപ്പെടുത്തി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി.ഗാന്ധിജിയെ കൊന്നവരില്‍നിന്നു രാജ്യസ്‌നേഹത്തിന്റെ പാഠം ആവശ്യമില്ലെന്നു പറഞ്ഞ മമത ബിജെപിയെ ആര് എതിര്‍ത്താലും അവരെ ദേശദ്രോഹികളാക്കി മാറ്റുകയാണെന്നും കുറ്റപ്പെടുത്തി. ജവാന്‍മാരുടെ രക്തംകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബിജെപിയെ അനുവദിക്കരുതെന്നും മമത ആക്രോശിച്ചു.

പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നത് ശരിയല്ല. നരേന്ദ്ര മോദി ബിജെപിയെ വരെ സ്വകാര്യവത്കരിച്ചു. മോദിക്കെതിരെ ആരെങ്കിലും എതിര്‍ത്ത് സംസാരിച്ചാല്‍ അവരെ ദേശദ്രോഹികളും പാകിസ്താന്‍ അനുകൂലികളുമാക്കുകയാണ് അദ്ദേഹത്തിന്റെ രീതി. സ്വാതന്ത്ര്യസമര പോരാളിയായ ഒരാളുടെ മകളായ എന്നെ മോദി രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *