ആറാട്ട് ഉത്സവത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല നട തുറന്നു

ശബരിമല: ആറാട്ട് ഉത്സവത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല നട തുറന്നു. തന്ത്രിയുടെയും മേല്‍ശാന്തിയുടെയും കാര്‍മികത്വത്തില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് നട തുറന്നത്. നടതുറക്കുന്നതിന്റെ ഭാഗമായി പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ക്കായാണ് നടതുറന്നത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ധര്‍മശാസ്താ ക്ഷേത്രത്തില്‍ കൊടിയുയരും. 21ന് ആറാട്ടിനു ശേഷം ഉത്സവ പൂജകള്‍ക്ക് സമാപനം കുറിച്ച്‌ നടയടയ്ക്കും. ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ പുതിയ വാതില്‍ സമര്‍പ്പണവും നടക്കും.

ശബരിമലയില്‍ നിലവില്‍ സംഘര്‍ഷ സാഹചര്യങ്ങളില്ലെന്നാണ് വിലയിരുത്തല്‍. മുന്നൂറോളം പൊലീസുകരെ മാത്രമാണ് ശബരിമലയിലും നിലയ്ക്കലും പമ്ബയിലുമായി സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *