അല്‍ഫോണ്‍സ് ഐ ലന്‍ഡ് (സീഷെല്‍സ്): ആഴിയുടെ അടിത്തട്ടില്‍നിന്ന് ഉന്നത നിലവാരമുള്ള തത്സമയ വിഡിയോ സംപ്രേഷണവുമായി ബ്രിട്ടീഷ് ശാസ്ത്രസംഘം ചരിത്ര ദൗത്യത്തിലേക്ക് . ഇന്ത്യന്‍ മഹാസമുദ്രത്തിലെ രഹസ്യങ്ങള്‍ തേടി ബ്രിട്ടീഷ് ഗവേഷക സംഘമായ നെക്ടോണ് ആണ് ഈ ഉദ്യമത്തിന് തുടക്കമിട്ടത്. സമുദ്രത്തില്‍ 60 മീറ്റര്‍ താഴെനിന്നായിരുന്നു തത്സമയ വിഡിയോ സംപ്രേഷണം.
നേരത്തെ സമുദ്രത്തിനടിയില്‍നിന്ന് തത്സമയ വിഡിയോ സംപ്രേഷണം നടന്നിട്ടുണ്ടെങ്കിലും ഫൈബര്‍ ഒപ്റ്റിക് വയറുകള്‍ ഉപയോഗിച്ചായിരുന്നു അവ. എന്നാല്‍, വയര്‍ലെസ് സാങ്കേതിക ഉപയോഗിച്ച് സമുദ്രത്തിലൂടെ തന്നെ വിഡിയോ അയച്ചായിരുന്നു നെക്ടോണിന്റെ സംപ്രേഷണം.രണ്ടു പേര്‍ക്ക് മാത്രമിരിക്കാവുന്ന, വെള്ളത്തിനടിയിലുള്ള പ്രത്യേക സംവിധാനം (സബ്മേഴ്സിബ്ള്) സമുദ്രത്തിനടിയിലേക്ക് ഇറക്കിയായിരുന്നു ബ്രിട്ടീഷ് ശാസ്ത്ര സംഘത്തിന്റെ സ്വപ്ന ദൗത്യം.
