സംസ്ഥാനത്താകെ ഇടത് തരംഗം, ​2004 ആവര്‍ത്തിക്കും: കോടിയേരി

തിരുവനന്തപുരം: സംഘടനാപരമായും രാഷ്ട്രീയപരമായും യു.ഡി.എഫ് തകര്‍ന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരമൊരു മുന്നണിക്ക് എങ്ങനെ ജനങ്ങളെ നയിക്കാന്‍ സാധിക്കുമെന്നും,​ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്താന്‍ പോലും യു.ഡി.എഫിന് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിക്ക് ബദലല്ല കോണ്‍ഗ്രസെന്നും കോണ്‍ഗ്രസിന്റെത് മൃദു വര്‍ഗീയ സമീപനമെന്നും കോടിയേരി കുറ്റപ്പെടുത്തി.

2004 പോലെ ഒരു ഇടത് തരംഗം ഇത്തവണയും ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു. ഇ.എം.എസ് അനുസ്മരണത്തിന്റെ ഭാഗമായി നിയമസഭാ കവാടത്തിലെ ഇ.എം.എസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ സി.ദിവാകരന്‍, എ സമ്ബത്ത് തുടങ്ങിയ നേതാക്കളും പുഷ്പാര്‍ച്ചന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *