സംസ്ഥാനത്ത് ഇരുനൂറോളം പേര്‍ക്ക് സൂര്യാതപമേറ്റതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ . അതേസമയം സൂര്യാഘാതം മൂലം ഇതു വരെ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ചൂട് തുടരുന്നതോടൊപ്പം പകര്‍ച്ചവ്യാധികളും ജലജന്യ രോഗങ്ങളും പടരാന്‍ സാധ്യതയുണ്ട്. സൂര്യാഘാതമെന്ന് സംശയിക്കുന്ന മരണങ്ങളില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് വരികയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഡി.എം.ഒ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കെ കെ ശൈലജ പറഞ്ഞു.അതേ സമയം കേരളത്തില്‍ വരും ദിവസങ്ങളിലും കൊടും ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മാര്‍ച്ച് 27 നും 28 നും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 28 വരെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളത്.
