എല്‍ഡിഎഫ് അഭിമാനാര്‍ഹമായ വിജയം നേടുമെന്ന് കോടിയേരി; 18ലേറെ സീറ്റ് നേടും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അഭിമാനാര്‍ഹമായ വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

2004ന് സമാനമായ ട്രെന്‍ഡ് ആണ് ഉണ്ടായതെന്നും ഇടതുമുന്നണി 18ലേറെ സീറ്റ് നേടുമെന്നും കോടിയേരി പറഞ്ഞു.

ബിജെപിയും യുഡിഎഫും തമ്മില്‍ വോട്ട് കച്ചവടം നടന്നെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ എല്‍ഡിഎഫ് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം ചര്‍ച്ച ചെയ്യരുത് എന്ന നിലപാട് എടുത്തിട്ടില്ലെന്നും ശബരിമല ചര്‍ച്ച ചെയ്താല്‍ അതില്‍ എല്‍ഡിഎഫിന് പ്രതികൂലമായി വരുന്ന ഒരു ഘടകവും ഇല്ലെന്നും കോടിയേരി പറഞ്ഞു.

ഇടതുപക്ഷത്തിന് ഒരിക്കലും വോട്ട് ചെയ്യാത്ത ഒരു വിഭാഗം കേരളത്തിലുണ്ട്. അവര്‍ അടക്കം ഇത്തവണ ഇടതുപക്ഷത്തിനു അനുകൂലമായി വോട്ട് ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യം വയനാട്ടില്‍ മാത്രമേ ദൃശ്യമായിട്ടുള്ളൂ. മറ്റിടങ്ങളില്‍ അത്തരം സാന്നിധ്യം ലഭ്യമായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *