സൗദിയില്‍ സ്വദേശിനിയമനത്തിന് കര്‍ശന നിര്‍ദേശം

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശീവല്‍ക്കരണം തുടരുന്നു . രാജ്യത്തെ ചില പ്രത്യേക തസ്തികകളില്‍ വിദേശികളായ തൊഴിലാളികള്‍ക്കുപകരം യോഗ്യരായ സ്വദേശികളെ നിയമിക്കാന്‍ രാജാവിന്റെ കര്‍ശന നിര്‍ദേശം. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സര്‍ക്കാര്‍സമിതികള്‍ എന്നിവയ്ക്കാണ് നിര്‍ദേശം.

ഓഫീസ് സെക്രട്ടറി, മെസഞ്ചര്‍, ഡോക്യുമെന്റ് കണ്‍ട്രോളര്‍, ഓഫീസ് മാനേജര്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവജാഗ്രത കാണിക്കേണ്ട ജോലികള്‍ എന്നീ നിയമനങ്ങള്‍ക്ക് വിദേശികളുമായി ഉടമ്ബടിയുണ്ടാക്കരുതെന്ന മുന്‍ രാജവിജ്ഞാപനം കര്‍ശനമായി പാലിക്കണം. പകരം, യോഗ്യരായ സ്വദേശികളെ നിയമിക്കണമെന്നും ഉത്തരവിലുണ്ട്. ഓപ്പറേഷന്‍, മെയിന്റനന്‍സ്, ക്ളീനിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട തസ്തികകളില്‍ വിദേശികളെ നിയമിക്കണമെങ്കില്‍ ആ തസ്തികകള്‍ നേരത്തെ പരസ്യപ്പെടുത്തുകയും സ്വദേശികളാരും വരുന്നില്ല എന്ന് ഉറപ്പുവരുത്തുകയുംചെയ്യണമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *