ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം അടിക്കടി അക്രമ സംഭവങ്ങള്‍ അരങ്ങേറുകയാണെന്ന് രാജ്നാഥ് കുറ്റപ്പെടുത്തി.
ജനാധിപത്യത്തില്‍ അക്രമ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നിരിക്കെ ഇത് തീര്‍ത്തും നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അക്രമ സംഭവങ്ങള്‍ തടയാന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ മമതയ്ക്ക് സാധിക്കുന്നില്ലെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
