തിരുവല്ല: കാല്‍നട യാത്രക്കാരനെ തല്ലിയ ഓട്ടോ ഡ്രൈവര്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പിടിയിലായി. ചുമത്ര സ്വദേശി മോഹനനാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ സ്വകാര്യ ബസ്‌സ്റ്റാന്‍ഡിന് സമീപം ബി വണ്‍ റോഡിലായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കാന്‍ വൈകിയ വയോധികനെയാണ് ഇയാള്‍ തല്ലിയത്.
വേഗത്തില്‍ വന്ന ഓട്ടോയ്ക്ക് മുന്നില്‍ റോഡ് മുറിച്ചുകടക്കാനാവതെ വയോധികന്‍ നിന്നു. ഇതില്‍ പ്രകോപിതനായ ഡ്രൈവര്‍ വാഹനം വെട്ടിച്ചുമാറ്റി വയോധികന്റെ തലയുടെ പിന്‍വശത്ത് കൈകൊണ്ട് അടിച്ചശേഷം ഓട്ടോ വേഗത്തില്‍ ഓടിച്ചുപോയി. ഓട്ടോനിര്‍ത്താതെ ഇയാള്‍ സീറ്റില്‍ ഇരുന്നുകൊണ്ടാണ് അടിച്ചത്. റോഡിന് എതിര്‍വശത്ത് വാഹനപരിശോധന നടത്തുകയായിരുന്ന ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് സംഘം സംഭവം കാണുകയും. വയോധികന്റെ പരാതിയില്‍ ഉടന്‍ തന്നെ നടപടിയെടുക്കുകയും ചെയ്തു.
ഓട്ടോ ടാക്‌സിയുടെ നമ്ബര്‍ കുറിച്ച ഉദ്യോഗസ്ഥര്‍ ഉടമയെ കണ്ടെത്തി ഫോണിലൂടെ വിളിച്ചുവരുത്തി. ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നോട്ടീസ് ഇയാള്‍ക്ക് അപ്പോള്‍തന്നെ നല്‍കിയതായി ആര്‍.ടി.ഒ. ആര്‍.രമണന്‍ പറഞ്ഞു.
