പാരീസ്: രോഗികളില്‍ വിഷം കുത്തിവെച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം തുടങ്ങി. 17 രോഗികളിലാണ് ഇയാള്‍ വിഷം കുത്തിവെച്ചത്. ഇതില്‍ ഒമ്ബത് പേര്‍ മരിച്ചു. അനസ്‌തേഷ്യോളജിസ്റ്റ് ഫ്രെഡറിക് പേഷ്യര്‍ എന്നയാളാള്‍ക്കെതിരെയാണ് രോഗികളില്‍ വിഷം കുത്തിവെയ്ക്കുന്നു എന്നാരോപണം ഉയര്‍ന്നിരിക്കുന്നത്. മുമ്ബ് ഏഴ് രോഗികളെ വിഷം കുത്തിവെച്ച കേസില്‍ ഇയാള്‍ പ്രതിയായിരുന്നു.
2017ലാണ് ഇയാള്‍ക്കെതിരെ രോഗികളില്‍ വിഷം കുത്തിവെയ്ക്കുന്നു എന്ന ആരോപണം ആദ്യമായിയുയര്‍ന്നത്.തുടര്‍ന്ന് കേസെടുക്കയും ഇയാളെ ചികിത്സിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു.
ഇയാള്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ രോഗികള്‍ മരിക്കുന്ന സംഭവത്തില്‍ എല്ലായ്‌പ്പോഴും ഇയാളുടെ സ്വാധീനമുണ്ടായിരുന്നതായി പ്രൊസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും ഇയാള്‍ നിഷേധിച്ചു. തന്റെ കരിയര്‍ നശിപ്പിക്കാനുള്ള നീക്കമാണെന്നും തന്റെ കുടുംബം തകര്‍ന്നെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
