തിരുവനന്തപുരം യാദ്യശ്ചിക ചെലവുകള്‍ക്കുളള കണ്ടിന്‍ജന്റ് ബില്ലുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ മുതലായവയ്ക്കായി ഏപ്രില്‍ ഒന്നുമുതല്‍ കേന്ദ്രീക്യത ബില്‍ തയ്യാറാക്കല്‍ സംവിധാനം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിവിധ വകുപ്പുകളിലൂടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെയും ഉദ്യോഗസ്ഥ ഇതര ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ചാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍. ഇതിനായുളള പുതിയ സംവിധാനം ട്രഷറി വെബ്‌സൈറ്റായ ംംം.േൃലമൗെൃ്യ.സലൃമഹമ.ഴീ്.ശി ഹോസ്റ്റ് ചെയ്യും. ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ക്ക് ഈ സംവിധാനത്തില്‍ യൂസര്‍നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച് പ്രവേശിക്കാം. കച്ചവടക്കാര്‍, വില്പനക്കാര്‍, വിതരണക്കാര്‍ എന്നിവര്‍ക്കുളള പണം നല്‍കല്‍, വൈദ്യുതി, ടെലിഫോണ്‍ ചാര്‍ജ്ജുകള്‍, പണം മടക്കി നല്‍കുന്നതിനുളള പലവക ക്ലെയിമുകള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് ബില്ലുകള്‍, സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ബില്ലുകള്‍, സ്‌റ്റൈപന്‍ഡ് തുടങ്ങിയ യാദ്യശ്ചിക ചെലവുകള്‍ക്കുളള വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഉദ്യോഗസ്ഥേതര ക്ലെയിമുകളുടെ ഇലക്‌ട്രോണിക് രൂപത്തിലുളള തയ്യാറാക്കലിനും, സമര്‍പ്പണത്തിനും, പണമാക്കിമാറ്റലിനും സാധിക്കുന്ന വിധത്തിലാണ് പുതിയ സംവിധാനം രൂപപ്പെടുത്തിയിട്ടുളളത്. ഇത്തരത്തിലുളള എല്ലാ ക്ലെയിമുകളും പുതിയ സംവിധാനത്തിലൂടെ മാത്രമേ തയ്യാറാക്കാന്‍ സാധിക്കുകയുളളൂ. ഇതിനായി TR59(E) ഫോറത്തില്‍ ബില്‍ തയ്യാറാക്കി സബ് വൗച്ചറുകള്‍, അനുമതി ഉത്തരവ്, പ്രോസീഡിംഗ്‌സ് തുടങ്ങിയവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ സഹിതം ഓണ്‍ ലൈനായി ട്രഷറിയില്‍ സമര്‍പ്പിക്കണം. രണ്ടായിരം രൂപയ്ക്ക് താഴെയുളള നിസ്സാര തുക പണമായി നല്‍കാന്‍ ഡി.ഡി.ഒ മാര്‍ക്ക് അനുമതിയുണ്ട്. ഇതിന് മുകളിലുളള തുക ഠടആ ചെക്കായോ ഗുണഭോക്താവിന്റെ ബാങ്ക്/ട്രഷറി അക്കൗണ്ടിലേക്ക് നേരിട്ടോ ആണ് നല്‍കേണ്ടത്. സര്‍ക്കാര്‍ ഇടപാടുകളില്‍ ഫണ്ട് ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കുന്നത് നിരുത്സാഹപ്പെടുത്തി നേരിട്ട് ഗുണഭോക്താവിന് നല്‍കേണ്ടതാണ്. പുതിയ സംവിധാനം സുഗമമാക്കുന്നതിന് ഓണ്‍ലെയിന്‍ ബില്ലിനൊപ്പം ഫിസിക്കല്‍ ബില്ലുകള്‍ കൂടി സമര്‍പ്പിക്കുന്നത് ആറ് മാസത്തേക്ക് തുടരും.
