ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണം, ഇ​ടു​ക്കി എ​സ്പി അ​ഴി​മ​തി​ക്കാ​ര​ന്‍: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി​മ​ര​ണ​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണു ചെ​ന്നി​ത്ത​ല ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വ​ന്നാ​ല്‍ കാ​ല​താ​മ​സ​മു​ണ്ടാ​കി​ല്ലേ എ​ന്നു മു​ഖ്യ​മ​ന്ത്രി ചോ​ദ്യ​മു​ന്ന​യി​ച്ച​പ്പോ​ള്‍, ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണ​വും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​വും ഒ​രു​പോ​ലെ ന​ട​ക്ക​ട്ടെ​യെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ കേ​സ് തേ​ച്ചു​മാ​യ്ച്ചു​ക​ള​യാ​ന്‍ പോ​ലീ​സി​നു ക​ഴി​യു​മെ​ന്നും ചെ​ന്നി​ത്ത​ല മ​റു​പ​ടി ന​ല്‍​കി. കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കി​ല്ലെ​ന്നും സ​ര്‍​വീ​സി​ലു​ണ്ടാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞെ​ങ്കി​ലും, വ​രാ​പ്പു​ഴ​യി​ല്‍ ശ്രീ​ജി​ത്ത് എ​ന്ന യു​വാ​വി​നെ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ര്‍ ഇ​പ്പോ​ഴും സ​ര്‍​വീ​സി​ലു​ണ്ട്. പോ​ലീ​സ് ചെ​യ്ത ഒ​രു ക്രൂ​ര​മാ​യ കൃ​ത്യ​ത്തെ​ക്കു​റി​ച്ച്‌ പോ​ലീ​സ് ത​ന്നെ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന നി​ല​പാ​ടു ശ​രി​യ​ല്ല. സ​മ​യം കി​ട്ടി​യാ​ല്‍ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് ത​ന്നെ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള പ​ഴു​ത് ക​ണ്ടെ​ത്തും- ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

നി​ര​പ​രാ​ധി​ക​ളെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ പോ​ലീ​സു​കാ​രെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്ക​രു​ത്. കു​ഴ​പ്പ​ക്കാ​രെ അ​ടി​ച്ചു​കൊ​ല്ലാ​ന്‍ പോ​ലീ​സി​ന് അ​നു​വാ​ദം കൊ​ടു​ക്കു​ന്ന​തു ശ​രി​യ​ല്ല. ഇ​ടു​ക്കി എ​സ്പി​യെ പ​റ്റി എ​ല്ലാ​വ​ര്‍​ക്കും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്. ഗു​രു​ത​ര​മാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളാ​ണ് എ​സ്പി​ക്കെ​തി​രേ ഉ​യ​രു​ന്ന​ത്. കേ​സ് തേ​ച്ചു​മാ​യ്ക്കാ​ന്‍ ഇ​പ്പോ​ള്‍ ത​ന്നെ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ്കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത് അ​റി​ഞ്ഞി​ല്ലെ​ന്നാ​ണ് എ​സ്പി പ​റ​യു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ സ്റ്റേ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍ എ​സ്പി​യെ വ​യ​ര്‍​ല​സി​ലൂ​ടെ അ​റി​യി​ക്കാ​റു​ണ്ട്. എ​ന്നി​ട്ടും രാ​ജ്കു​മാ​ര്‍ നാ​ലു ദി​വ​സം അ​ന​ധി​കൃ​ത​മാ​യി ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത് എ​സ്പി അ​റി​ഞ്ഞി​ല്ലെ​ന്നു പ​റ​യു​ന്ന​തു വി​ശ്വ​സി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

രാ​ജ്കു​മാ​റി​നെ റി​മാ​ന്‍​ഡ് ചെ​യ്ത ഇ​ടു​ക്കി ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ പ്ര​വ​ര്‍​ത്തി​യി​ലും ചെ​ന്നി​ത്ത​ല സം​ശ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി. രാ​ജു​കു​മാ​റു​മാ​യി എ​ത്തി​യ വാ​ഹ​ന​ത്തി​ന് അ​ടു​ത്തേ​ക്കു ചെ​ന്നാ​ണ് ഇ​ടു​ക്കി മ​ജി​സ്ട്രേ​റ്റ് രാ​ജ്കു​മാ​റി​ന്‍റെ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ട് ക​ണ്ട​ത്. അ​ത്ത​ര​ത്തി​ല്‍ അ​വ​ശ​നാ​യ പ്ര​തി​യെ എ​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നു റി​മാ​ന്‍​ഡ് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *