ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാനെത്തിയ മുനിസിപ്പല്‍ കോര്പറേഷന് ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മര്‍ദിച്ച ബി.ജെ.പി എം.എല്‍.എയെ തള്ളിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടി എം.എല്‍.എ ആകാശ് വിജയ വര്‍ഗീയയുടെ നടപടിയെ അപലപിക്കുന്നതായി മോദി പറഞ്ഞു.
കുറ്റം ചെയ്തയാള്‍ ആരുെട മകനാണെന്ന് നോക്കേണ്ടതില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സ്വഭാവം അംഗീകരിക്കാനാവില്ല. ഇത്തരം പെരുമാറ്റരീതിയെ ആരും പ്രോത്സാഹിപ്പിക്കരുതെന്നും ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി വ്യക്തമാക്കി.
ൈകയേറ്റം ഒഴിപ്പിക്കാനെത്തിയ ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്പറേഷന് ഓഫിസറെ ബാറ്റുകൊണ്ട് അടിച്ച ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വര്‍ഗിയയുടെ മകനും എം.എല്‍.എയുമായ ആകാശ് വിജയ് വര്‍ഗിയയെ അറസ്റ്റ് ചെയ്തിരുന്നു. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ നഗരത്തിലെ ഗഞ്ചി കോമ്ബൗണ്ടിലായിരുന്നു സംഭവം. പട്ടാപ്പകല്‍ പൊതുജന മധ്യത്തില്‍ നടന്ന മര്‍ദന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
എം.എല്‍.എയും ഉദ്യോഗസ്ഥനും തമ്മില്‍ വക്കേറ്റമുണ്ടാവുകയും ഇതേതുടര്‍ന്ന് എം.എല്‍.എ ബാറ്റുപയോഗിച്ച് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് എം.എല്‍.എയുടെ അനുയായികളും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. മാധ്യപ്രവര്ത്തകരുടെയുംനാട്ടുകാരുടെയും മുമ്ബില്‍ വെച്ചായിരുന്നു മര്‍ദനം.
പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഉദ്യോസ്ഥരെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. റിമാന്‍ഡിലായ ആകാശിന് നാലു ദിവസത്തെ ജയില്‍വാസത്തിനൊടുവിലാണ് ജാമ്യം അനുവദിച്ചത്.
