ഹജ്ജ് ക്യാമ്ബിന് ഇന്ന് നെടുമ്ബാശേരിയില്‍ തുടക്കമാകും

ഹജ്ജ് ക്യാമ്ബിന് ഇന്ന് നെടുമ്ബാശേരിയില്‍ തുടക്കമാകും. ക്യാമ്ബിന്റെ ഉദ്ഘാടനം നെടുമ്ബാശേരി വിമാനത്താവളത്തിലെ സിയാല്‍ അക്കാദമിയില്‍ മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. ആദ്യ വിമാനം നാളെ പുറപ്പെടും.

നാളെ മുതല്‍ ഈ മാസം 17 വരെ എട്ടു സര്‍വീസുകളാണ് നെടുന്വാശേരിയില്‍ നിന്നുണ്ടാവുക. ഉച്ചക്കു ശേഷമാണ് എല്ലാ സര്‍വീസുകളും. ആദ്യ സംഘം തീര്‍ഥാടകരുമായി ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വിമാനം യാത്രയാകും. ഓരോ വിമാനത്തിലും 340 പേര്‍ വീതമാണ് ഉണ്ടാകുക. 2,740 തീര്‍ഥാടകരാണ് ഈ വര്‍ഷം നെടുമ്ബാശേരി ഹജ്ജ് ക്യാമ്ബില്‍ നിന്ന് യാത്രപുറപ്പെടുന്നത്.


സംസ്ഥാനത്ത് നിന്നുള്ള തീര്‍ഥാടകര്‍ക്ക് പുറമെ ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാരും നെടുമ്ബാശേരിയില്‍ നിന്നാണ് യാത്രയാകുക. സിയാല്‍ അക്കാദമി ബ്ലോക്കിലും പ്രത്യേകം സജ്ജീകരിച്ച ടെന്റുകളിലുമാണ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. നിസ്‌കാര സ്ഥലം, കോണ്‍ഫറന്‍സ് ഹാള്‍, വിശ്രമ കേന്ദ്രം എന്നിവ താത്കാലിക പന്തലിലും ഒരുക്കിയിട്ടുണ്ട്.

തീര്‍ഥാടകര്‍ക്ക് നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലിലാണ് രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ക്രമീകരിച്ചിരിക്കുന്നത്.മദീനയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ അവിടം നിന്നാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി മക്കയില്‍ എത്തുക. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെയാണ് ജിദ്ദ വിമാനത്താവളത്തില്‍നിന്നാണ് ഇവരുടെ മടക്കയാത്ര.

Leave a Reply

Your email address will not be published. Required fields are marked *