മഴക്കെടുതി. . . ദുരിതബാധിതര്‍ക്ക് അടിയന്തര സഹായമെത്തിക്കും, നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍.

പ്രളയത്തില്‍ മരണം സംഭവിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നല്‍കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്.

ദുരിതബാധിതരുടെ പട്ടിക ഉടനെ തയ്യാറാക്കണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴക്കെടുതി ദുരിതാശ്വാസ സഹായം കുറ്റമറ്റ രീതിയില്‍ എല്ലാവരിലേക്കും എത്തിക്കണമെന്നാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. അടിയന്തര സഹായമെന്ന നിലയില്‍ പതിനായിരം രൂപ വീതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ധനസഹായ വിതരണത്തിന് ശേഷം പരാതികളും ആക്ഷേപങ്ങളും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *