വയനാട്: മാധ്യമ പ്രവര്‍ത്തകര്‍ തന്നെ കാണാന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് മാനന്തവാടി രൂപത അപവാദ പ്രചാരണം നടത്തുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആരോപണം. മാനന്തവാടി രൂപതയുടെ പിആര്‍ഒ ടീം അംഗമായ വൈദികനാണ് തനിക്കെതിരെ അപവാദപ്രചാരണം നടത്തിയതെന്നും ഇതിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും സിസ്റ്റര്‍ അറിയിച്ചു.
ഈ അടുത്തിടെയാണ് സിസ്റ്റര്‍ ലൂസിയെ സഭയില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് സിസ്റ്ററെ മഠത്തില്‍ പൂട്ടിയിട്ടതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് സിസ്റ്ററെ മോചിപ്പിച്ചത്. ഇങ്ങനെ മാധ്യമപ്രവര്‍ത്തകരായ പുരുഷന്മാര് മഠത്തിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് ലൂസി കളപ്പുരയ്ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചാരണം.

അതേസമയം, സിസ്റ്ററെ കാണാന്‍ ബന്ധുക്കള്‍ ഇന്ന് മഠത്തിലെത്തി. സിസ്റ്റര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.