തിരുവനന്തപുരം: ഒഴിവുകളുണ്ടായിട്ടും അവ കൃത്യമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ സര്‍ക്കാറിെന്റ ഒളിച്ചുകളി. ഇഷ്ടക്കാരെ കരാറടിസ്ഥാനത്തില്‍ പിന്‍വാതില്‍വഴി തിരുകി നിറച്ചതോടെ സര്‍വേയര്‍ ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റിലടക്കം ഇടംപിടിച്ച ഉദ്യോഗാര്‍ഥികള്‍ നീതിക്കായി കോടതി കയറിയിറങ്ങേണ്ട അവസ്ഥയിലാണ്. സര്‍വേയര്‍ ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റ് നിലവില്‍വന്ന് ഒന്നേകാല്‍ വര്‍ഷം പിന്നിടുമ്ബോള്‍ 152 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമനം നല്‍കിയിട്ടുള്ളത്. സര്‍വേ ഭൂരേഖ വകുപ്പില്‍ 300ലധികം സര്‍വേയര്‍മാരുടെ ഒഴിവുകള്‍ നിലവിലുള്ളതായി വിവരാവകാശരേഖകള്‍ പറയുന്നു. എന്നാല്‍, ഒരു വര്‍ഷമായി ഈ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
മെയിന്‍, സപ്ലിമെന്ററി ലിസ്റ്റുകളിലായി 2905 പേരെയാണ് ഈ തസ്തികയുടെ റാങ്ക് ലിസ്റ്റില്‍ പി.എസ്.സി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2018 ആഗസ്റ്റ് 25നാണ് ലിസ്റ്റില്‍നിന്ന് അവസാനമായി നിയമനശിപാര്‍ശ നടന്നത്. മുന്‍ റാങ്ക് ലിസ്റ്റില്‍നിന്ന് 898 പേര്‍ക്ക് നിയമനം നല്കിയ സ്ഥാനത്താണ് ഇപ്പോഴത്തെ നിയമന നിഷേധമെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. ജീവനക്കാരുടെ എണ്ണം അപര്യാപ്തമായതോടെ ഭൂമി സംബന്ധമായ ലക്ഷക്കണക്കിന് പരാതികളാണ് സംസ്ഥാനത്തെ ഓരോ താലൂക്കിലും കെട്ടിക്കിടക്കുന്നത്.
പ്രളയ പുനരധിവാസമടക്കം ജനങ്ങള്‍ക്ക് ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അവര്‍ക്ക് അര്‍ഹമായിട്ടുള്ള അനുകൂല്യങ്ങള്‍ സര്‍ക്കാറില്‍നിന്ന് ലഭ്യമാക്കുന്നതിനും സര്‍വേയര്‍മാരുടെ കുറവ് ബാധിക്കുന്നുണ്ട്. അപ്പോഴും ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കേണ്ടതില്ലെന്ന നിലപാടിലാണ് വകുപ്പ്. എന്‍.ജെ.ഡി ഒഴിവുകള്‍ പോലും കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.
സാമ്ബത്തികബാധ്യത ചൂണ്ടിക്കാട്ടിയുള്ള ധനവകുപ്പിെന്റ ഇടപെടലാണ് നിയമന നിരോധനത്തിന് പിന്നിലെന്നാണ് റവന്യൂവകുപ്പിെന്റ വാദം.എന്നാല്‍, ഒഴിവുകള്‍ സര്‍വേ ഭൂരേഖ വകുപ്പ് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്തതാണ് നിയമനം നീളാന്‍ കാരണമെന്ന ധനകാര്യവകുപ്പിെന്റ നിലപാട്. ഇതോടെ സര്‍വേ ഡയറക്ടറേറ്റിന് മുന്നില്‍ രണ്ടാഴ്ചയായി അനിശ്ചിതകാല സത്യഗ്രഹ സമരത്തിലാണ് ഉദ്യോഗാര്‍ഥികള്‍. ബിവറേജസ് കോര്‍പറേഷനിലെ എല്‍.ഡി ക്ലര്‍ക്ക് തസ്തികയുടെ റാങ്ക് പട്ടികക്കും സമാന ഗതിയാണ്. 500ഓളം ഒഴിവുണ്ടായിട്ടും നാളിതുവരെ ഒരാളെപ്പോലും നിയമിച്ചിട്ടില്ല.
രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെ പിന്‍വാതില്‍ വഴി കോര്‍പറേഷനില്‍ ഇടം പിടിച്ചവരെ നിലനിര്‍ത്താനുള്ള ശ്രമമാണ് നിയമന നിരോധനത്തിന് പിന്നിലെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. 2912 പേരാണ് റാങ്ക് പട്ടികയിലുള്ളത്. ഇവരും പി.എസ്.സിക്ക് മുന്നില്‍ സമരപരിപാടികള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
