ബാബരി കേസില്‍ വാദം ഒക്ടോബര്‍ 18നകം പൂര്‍ത്തിയാക്കണം: സുപ്രിംകോടതി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി സംബന്ധിച്ചുള്ള വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 18നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.

കേസില്‍ ദൈനംദിന വാദം കേള്‍ക്കല്‍ തുരടുന്നതിനിടെ, 32-ാമത്തെ വാദം കേള്‍ക്കലലിലാണ് സമയപരിധി നിശ്ചയിച്ചത്. ഇനി കേസിലെ മൂന്നു കക്ഷികള്‍ക്കും 10.5 ദിവസങ്ങള്‍ വീതം എടുക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

നവംബര്‍ 17നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. ഒക്ടോബര്‍ 18ന് വാദം കേള്‍ക്കല്‍ തീര്‍ത്താല്‍ വിരമിക്കുന്നതിനു മുന്‍പ് വിധി പറയാനാവുമെന്ന പ്രതീക്ഷയിലാണ് രഞ്ജന്‍ ഗൊഗോയ്.

രഞ്ജന്‍ ഗൊഗോയ് നേതൃത്വം നല്‍കുന്ന ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ്.എ നസീര്‍ എന്നിവരാണുള്ളത്.

ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും നിര്‍മോഹി അഖാഢയ്ക്കും ഭൂമി തുല്യമായി വീതിക്കാമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹരജികളിന്മേലാണ് ഇപ്പോള്‍ വാദം നടക്കുന്നത്. എല്ലാ വിഭാഗങ്ങളില്‍ നിന്നുമായ 14 അപ്പീലുകളാണ് പരിഗണനയില്‍ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *