തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയായെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് പരാജയ ഭീതിമൂലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ഇടതുമുന്നണിയുടെ മുന്‍ കൂര്‍ ജാമ്യമെടുപ്പാണിത്. കോണ്‍ഗ്രസ് ഒരിക്കലും ബി ജെ പിയുമായി കൂട്ടു ചേരില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്- ബി ജെ പി ധാരണയുള്ളതായി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ആരോപിച്ചിരുന്നു. മഞ്ചേശ്വരം, ഉദുമ, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലാണ് ധാരണയെന്നാണ് കോടിയേരി പറഞ്ഞത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും സി പി ഐ നേതാവുമായ സി ദിവാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണം നെടുമങ്ങാട്ട് ഉദ്ഘാടനം ചെയ്യവേയാണ്‌കോടിയേരി ഈ ആരോപണം ഉന്നയിച്ചത്.
കാസര്‍കോഡ്: മാതാപിതാക്കളടക്കം അഞ്ചു പേരെ വെട്ടിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കാസര്‍കോഡ് ബദിയടുക്ക നെക്രാജെയിലാണ് സംഭവം. ചാത്തപ്പാടി അശ്വിന്‍ കല്ലൂരായ(22) ആണ് അഞ്ചു പേരെ ആക്രമിച്ച ശേഷം തൂങ്ങിമരിച്ചത്. ബംഗ്ലൂരുവില്‍ ഐ ടി വിദ്യാര്‍ഥിയായ അശ്വിന്‍ ഞായറാഴ്ച രാവിലെയാണ് വീട്ടിലെത്തിയത്. അഛന്‍ ശ്രീഹരി കല്ലൂരായ, അമ്മ ലത, ബന്ധുക്കളായ സുഗുണമ്മ, വനജാക്ഷി, സുമ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമത്തിന് ശേഷം ഓടിപ്പോവുകയായിരുന്നു അശ്വിന്‍. പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പരുക്കേറ്റവരെ നാട്ടുകാര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്കും കൊണ്ടുപോയി. അശ്വിന് മാനസികാസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു
