സൗദി അറേബ്യ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് തീരുമാനിച്ചു

ഡല്‍ഹി: സൗദി അറേബ്യ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് തീരുമാനിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 100 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്താനാണ് തീരുമാനം. ഏതാണ്ട് 7.05 ലക്ഷം കോടി രൂപയോളം വരുമിത്.

പെട്രോകെമിക്കല്‍, അടിസ്ഥാന സൗകര്യ വികസനം, മൈനിംഗ് തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം.
പിടിഐ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ഇന്ത്യയുടെ വളര്‍ച്ച പരിഗണിച്ചാണ് തീരുമാനം എന്നാണ്. ഇന്ത്യയും സൗദിയും തമ്മില്‍ 40 രംഗങ്ങളില്‍ സംയുക്ത പങ്കാളിത്തത്തിനും നിക്ഷേപത്തിനുമുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

സൗദി അറേബ്യയുടെ ലക്ഷ്യം ഇന്ത്യയുമായി ദീര്‍ഘകാല സൗഹൃദം ഇതുവഴി സ്ഥാപിക്കാനാണ്. നിക്ഷേപത്തിന് തീരുമാനിച്ചതായി സൗദി അംബാസഡര്‍ ഡോ സൗദ് ബിന്‍ മൊഹമ്മെദ് അല്‍ സാതിയാണ് അറിയിച്ചത്. സൗദി കിരീടാവകാശിയായ മൊഹമ്മെദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് വന്‍ നിക്ഷേപം വരുന്നത്. സൗദി അരാംകോയും റിലയന്‍സുമായുള്ള പങ്കാളിത്തം ഇന്ത്യയുമായുള്ള സൗദിയുടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയാണ് ഇന്ത്യയുടെ ഊര്‍ജ്ജ ഉപഭോഗത്തിന് 17 ശതമാനം ക്രൂഡ് ഓയില്‍ നല്‍കുന്നതും 32 ശതമാനം എല്‍പിജി നല്‍കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *