കോഴിക്കോട് : ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹ മരണത്തില്‍ കല്ലറ തുറന്നു പരിശോധന തുടങ്ങി. കോടഞ്ചേരി പള്ളിയില്‍ അടക്കം ചെയ്ത രണ്ടു മൃതദേഹങ്ങളില്‍ പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് ആദ്യം പുറത്തെടുക്കുന്നത്്. 2002-നുശേഷമുണ്ടായ മരണങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായാണ് ഫോറന്‍സിക് സയന്റിഫിക് വിഭാഗം വിദഗ്്ധര്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത്.
മരണങ്ങള്‍ കൊലപാതകമാണെന്ന സംശയത്തെത്തുടര്‍ന്ന് ക്രൈം ബ്രാഞ്ച് സംഘം മൃതദേഹങ്ങള്‍ പരിശോധന നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്‍ പുലിക്കയത്തെ റിട്ട. അധ്യാപകന്‍ സക്കറിയയുടെ മകന്‍ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് അല്‍ഫോണ്‍സ എന്നിവരാണ് വിവിധ വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ചത്.
ഇതില്‍ സിലിയുടേയും കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കോടഞ്ചേരി പള്ളിയില്‍ അടക്കം ചെയ്തിട്ടുള്ളത്. മറ്റു നാലു മൃതദേഹങ്ങള്‍ കോഴിക്കോട് കുടത്തായ് പള്ളി സെമിത്തേരിയിലുമാണ്. ആദ്യ മൃതദേഹങ്ങള്‍ പരിശോധനയ്ക്ക് എടുത്ത ശേഷമേ മറ്റു മൃതദേഹങ്ങള്‍ പരിശോധിക്കേണ്ടതുണ്ടോ എന്ന നിഗമനത്തില എത്തുക. പല്ല്, എല്ലിന്‍ കഷണങ്ങള്‍ എന്നിവയാണ് പരിശോധിക്കുക. ടോം തോമസിന്റെ മറ്റൊരുമകന്‍ റോജോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. റോജോ അമേരിക്കയിലാണ് ജോലി ചെയ്യുന്നത്.കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിെവെ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനേ്വഷണം നടത്തുന്നത്.
2002-ല്‍ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞു വീണായിരുന്നു മരണം. ഒരു വര്‍ഷത്തിനുശേഷം ഛര്‍ദ്ദിച്ച് അവശനായി ടോംതോമസും അതുകഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം മകന്‍ റോയും മരിച്ചു. തൊട്ടുപിന്നാലെ തന്നെ മാത്യുവും മരിച്ചു. ഷാജുവിന്റെ മകന്‍ പത്ത് മാസം പ്രായമായ കുഞ്ഞും ആറ് മാസത്തിന് ശേഷം സിലിയും മരിക്കുന്നത്. കുഴഞ്ഞു വീണായിരുന്നു എല്ലാ മരണങ്ങളും കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. ഇതു തെളിയിക്കുന്നതിനുള്ള ശാസ്ത്രീയ അന്വേഷണമാണ് നടന്നുവരുന്നത്.
